ഒടിജി - അടുക്കളയിലെ ആവശ്യ വസ്തു

കേക്ക് ഉണ്ടാക്കാൻ ആവശ്യമായ വസ്തുവാണ് ഒടിജി. ബേക്കിങ് മാത്രമല്ല ഒടിജിയിൽ സാധ്യമാവുക. ഗ്രിൽ ചെയ്യാനും ബ്രെഡ് ടോസ്റ്റ് ചെയ്യാനും ഒടിജി ബെസ്റ്റ് ആണ്.

Nov 22, 2023 - 18:00
Nov 18, 2023 - 21:45
 0  31
ഒടിജി - അടുക്കളയിലെ ആവശ്യ വസ്തു
OTG

കേക്ക് ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. സ്ത്രീ പുരുഷ ഭേദമന്യെ ബേക്കിങ് ഇപ്പോൾ ഹരമായി മാറി. ബേക്കിങ് സർവ സാധാരണമായി മാറി. അതോടെ ഒടിജി അവശ്യ വസ്തുവായി മാറി. എന്താണ് ഈ ഒടിജി എന്നും ഒടിജിയുടെ സവിശേഷതകളും ഒന്ന് നോക്കാം. ബേക്കിങ് മാത്രമല്ല, ഗ്രിൽ ചെയ്യാനും ബ്രെഡ് ടോസ്റ്റ് ചെയ്യാനും ഒടിജി ഉപയോഗിക്കാം.



ഒടിജി

കേക്ക്, കുക്കീസ് തുടങ്ങിയവ ഉണ്ടാക്കാൻ അഥവാ ബേക്കിങ് ചെയ്യാൻ ആദ്യം വേണ്ടത് OTG (ഓവൻ, ടോസ്റ്റർ, ഗ്രിൽ) ആണ്. പലർക്കും ഒടിജിയും മൈക്രോവേവ് ഒവനും തമ്മിൽ മാറി പോകാറുണ്ട്. മൈക്രോവേവ് ഓവൻ പ്രധാനമായും ഭക്ഷണം പാകം ചെയ്യാനും ചൂടാക്കാനും ആണ് ഉപയോഗിക്കുന്നത്. കൺവെക്ഷൻ മൈക്രോവേവിൽ ഗ്രിൽ ചെയ്യാനും കേക്ക് ഉണ്ടാക്കാനുമൊക്കെ സാധിക്കുമെങ്കിലും ഒടിജിയിൽ ഉണ്ടാക്കുന്നത്ര പൂർണതയും രുചിയും ഉണ്ടാകില്ല. ഒറ്റ നോട്ടത്തിൽ രണ്ടും ഒരേ പോലെ ഉണ്ടാകും.

മൈക്രോവേവിൽ വേവ് ഹീറ്റിങ് ആണ് സംഭവിക്കുന്നത് എങ്കിൽ ഒടിജിയിൽ കോയിൽ ഹീറ്റിങ് ആണ് നടക്കുന്നത്. 18 മുതൽ 60 ലിറ്റർ വരെ കപ്പാസിറ്റിയുള്ള ഒടിജി ലഭ്യമാണ്. ഒരു കിലോ കേക്ക് ബേക്ക്  ചെയ്യണമെങ്കിൽ 38-40 ലിറ്റർ ഒടിജി ഉപയോഗിക്കാം. 40-50 ലിറ്ററിൽ ഒരു മുഴുവൻ കോഴി ഗ്രിൽ ചെയ്തെടുക്കാം.

സമയം, താപനില തുടങ്ങിയവ സെറ്റ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. പുറത്തേക്കു വലിച്ചെടുക്കാവുന്ന രീതിയിലാണ് ഇതിലെ ട്രേകൾ. കൈ പൊള്ളാതെ ഗ്ലൗസ് ഉപയോഗിക്കാൻ ശ്രെദ്ധിക്കണം. ബേക്കിങ്ങിന് ഉപയോഗിക്കുന്ന പാത്രങ്ങൾ വാങ്ങാൻ കിട്ടും.

മിക്ക കമ്പനികളും ഒടിജിക്ക് രണ്ടു വർഷം വരെ വാറന്റി നൽകുന്നുണ്ട്. നോബിനും കോയിലിനും ഉണ്ടാകുന്ന ചെറിയ കേടുപാടുകൾ ശ്രദ്ധിച്ചാൽ മതി. 19 ലിറ്ററിന് ഏകദേശം 3500 രൂപയാണ് വില വരുന്നത്.  28 ലിറ്ററിന് 7700 രൂപയും 60 ലിറ്ററിന് 14000 രൂപയുമാണ് വരുന്നത്. കിച്ചൻ കാബിനറ്റിന്റെ ഭാഗമായി വരുന്ന രീതിയിൽ ഇൻബിൽറ്റ് ആയി ഒടിജി ചെയ്തു നൽകുന്ന ബ്രാൻഡുകളുമുണ്ട്.



ഒടിജി: സവിശേഷതകൾ

  • ഭാരം കുറവായതിനാൽ ഒടിജി കൈകാര്യം ചെയ്യാൻ എളുപ്പമാണ്.
  • ഗ്ലാസ്, മെറ്റൽ, സിലിക്കൺ, സെറാമിക് പാത്രങ്ങൾ ഒടിജിയിൽ ഉപയോഗിക്കാം
  • വൈദ്യുതി ഉപയോഗം കുറവാണ്. പ്രീ ഹീറ്റിങ്ങിന് 15 മിനിറ്റ് എടുക്കും
  • മൈക്രോവേവിനെ അപേക്ഷിച്ച് വലിയ പാത്രങ്ങൾ ഉപയോഗിക്കാനും കൂടുതൽ അളവിൽ പാകം ചെയ്യാനും ഒടിജിയാണ് നല്ലത്.
  • ചെറു ചൂടുവെള്ളവും വിനാഗിരിയും ചേർന്ന മിശ്രിതത്തിൽ തുണി മുക്കി ഒടിജിയുടെ ഉൾഭാഗം തുടച്ചു വൃത്തിയാക്കാം.

ഒടിജി: മികച്ച അഞ്ച് എണ്ണം

ഒടിജി തിരെഞ്ഞെടുക്കേണ്ടത് നമ്മുടെ ആവശ്യങ്ങൾ അനുസരിച്ചാണ്. തിരഞ്ഞെടുക്കേണ്ടത് എത്ര ലിറ്റർ ആണോ നമുക്ക് ആവശ്യം അത് തിരഞ്ഞെടുക്കുക. എല്ലാ കമ്പനികൾക്കും വ്യത്യസ്ത അളവിലുള്ള OTG കൾ ഉണ്ട്.

AGARO Marvel 19 Liters Oven Toaster Griller, Motorised Rotisserie Cake Baking Otg With 5 Heating Mode, (Black), 1280 Watts Buy Now
Wipro Vesta CTG01 28 L Oven Toast Grill/ OTG, 1600 Watt with Smart Cook Function, Rotisserie & Convection, 6 Stage Heating, Grill, Bake & Roast, Heat Resistant Tempered Glass Buy Now
Philips HD6975/00 Digital Oven Toaster Grill, 25 Litre OTG, 1500 Watt with Opti Temp Technology, Chamber light and 10 preset menus, Inner Lamp Buy Now
Bajaj 1603T Oven Toaster Grill (OTG) With Baking & Grilling Accessories, Oven For Kitchen With Transparent Glass Door, 2 Year Warranty, White, 1200 Watts, 16 liter Buy Now
VENUS 45 Litre Otg, With Illuminated Chamber, Motorised Rotisserie & Convection, 5 Stage Heating Function, 1800 W, Black, 1800 Watts, 45 Liter Buy Now

What's Your Reaction?

like

dislike

love

funny

angry

sad

wow

Nidheesh C V I'm Nidheesh C V, a versatile content creator and educational consultant based in Kerala, India. With a keen interest in education, career, technology, health, and entertainment, I strive to provide informative and engaging content through my writing, blogging, and vlogging. Let's explore knowledge together!