ഏറ്റവും മികച്ച 5 ഈർക്കിളി ചൂലുകൾ

ഒരു നല്ല ഈർക്കിളി ചൂൽ നോക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് പറ്റിയ 5 മികച്ച ഈർക്കിളി ചൂലുകൾ നമുക്ക് ഇവിടെ പരിചയപ്പെടാം. ഈർക്കിലി ചൂൽ ഉണ്ടാക്കാനും പഠിക്കാം.

Oct 25, 2023 - 22:36
Oct 21, 2023 - 18:35
 0  46
ഏറ്റവും മികച്ച 5 ഈർക്കിളി ചൂലുകൾ
5 Best Coconut Brooms

     ചൂല് ഇല്ലാത്ത ഒരു വീടും ഉണ്ടാകില്ല. പല തരത്തിലുള്ള ചൂലുകൾ ഉണ്ട്. പല ആവശ്യങ്ങൾക്കായി. ഇവിടെ നമ്മൾ നോക്കുന്നത് മികച്ച 5 ഈർക്കിളി ചൂലുകളെ പറ്റിയാണ്. വീടിന് അകം അടിക്കാനല്ല, മറിച്ച് വീടിന് പുറം ഭാഗം അടിച്ചു വാരാനാണ് ഈർക്കിളി ചൂലുകൾ ഉപയോഗിക്കുന്നത്. ഈർക്കിളി ചൂല് പലതരത്തിലൊന്നും ഇല്ല. നമ്മൾക്ക് ഓൺലൈനായി വാങ്ങാൻ കഴിയുന്ന മികച്ച 5 ഈർക്കിളി ചൂലുകളെയാണ് നമ്മൾ ഇവിടെ പരിചയപ്പെടുന്നത്.



ഒരു ഈർക്കിളി ചൂൽ ഉണ്ടാക്കാൻ പഠിക്കാം

     ഈർക്കിളി ചൂൽ വാങ്ങുന്നതിനേക്കാൾ എളുപ്പമാണ് ഒരു ചൂൽ ഉണ്ടാക്കാൻ. അതിനായി നന്നായി ഉണങ്ങി വീണ ഒന്നോ രണ്ടോ തെങ്ങിൽ പട്ട സംഘടിപ്പിക്കുക. അതിന് ശേഷം അതിന്റെ ഈർക്കിളികൾ വേർതിരിച്ച് എടുക്കണം. ഒരു കത്തി കൊണ്ട് നിസാരമായി ഇത് ചെയ്യാവുന്നതേ ഉള്ളു. ഓലയുടെ ഭാഗം എല്ലാം കത്തികൊണ്ട് കീറി കളഞ്ഞ ശേഷം ഈർക്കിളി മാത്രം എടുക്കുക.  ഈർക്കിളി എല്ലാം അത്യാവിശ്യം നന്നായി ക്ലീൻ ചെയ്ത് എടുക്കുക. നിങ്ങളുടെ കയ്യിൽ ഒതുങ്ങുന്ന അത്രയും ഈർക്കിളി ഒരു പിടിയായി എടുക്കുക. അതിന് ശേഷം ഒരു കയർ കൊണ്ട് മുകൾ ഭാഗം നന്നായി ചുറ്റി കെട്ടുക. ഈർക്കിളി ചൂൽ റെഡി. ഇത്ര ഉള്ളൂ പണി. എന്നാൽ എല്ലാവർക്കും ഇത് പ്രായോഗികമായി നടക്കും എന്ന് തോന്നുന്നില്ല. അവർക്കായി ഇത്തരം ചൂലുകൾ ഓൺലൈൻ ആയി വാങ്ങാൻ സാധിക്കും. അത്തരത്തിൽ മികച്ച ക്വാളിറ്റിയോടു കൂടിയ 5 ഈർക്കിളി ചൂലുകൾ നോക്കാം



Marian Coconut Broom Stick

     നനഞ്ഞ പ്രതലങ്ങൾ, പൂന്തോട്ടം, വീട്ടിനു വെളിയിലുള്ള സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കാർ പറ്റിയ ഒരു കിടിലൻ പ്രൊഡക്റ്റ് ആണ് Marian Coconut Broom Stick. കുനിയാതെ നിലം വൃത്തിയാക്കാൻ സാധിക്കുന്നു എന്നതാണ് ഈ ചൂലിന്റെ പ്രത്യേകത. അടിക്കുന്ന ഭാഗം പരന്ന് വരുന്ന മോഡൽ ആണ് ഇത്. കൂടുതൽ ഏരിയ ഉള്ള സ്ഥലങ്ങൾ ഇത് ഉപയോഗിച്ച് മനോഹരമായി വൃത്തിയാക്കാം. ചപ്പു ചവറുകൾ, ഇലകൾ എന്നിവയുള്ള ഭാഗത്ത് ഈ ഒരു ചൂലുപയോഗിച്ച് നന്നായി വൃത്തിയാക്കാം. അതുപോലെ റോഡുകൾ, പബ്ലിക് സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കാൻ ഈ ഒരു ചൂല് വളരെ നല്ലതാണ്. ജോയിൻ ചെയ്യാവുന്ന രണ്ട് ഭാഗമായിട്ടാണ് ഇതിന്റെ പിടി വരുന്നത്. PP കോട്ടഡ് മെറ്റൽ പൈപ്പാണ് കൈപ്പിടി. 4 അടി വരെ കൈപ്പിടിക്ക് നീളം ലഭിക്കും. രണ്ട് ഭാഗം വരുന്നതിനാൽ ആവശ്യം അനുസരിച്ച് വലിപ്പം ക്രമീകരിക്കാൻ സാധിക്കും. 899 രൂപ MRP വരുന്ന ഈ പ്രൊഡക്റ്റ് ഇപ്പോൾ 44% വിലക്കിഴിവിൽ 499 രൂപക്ക് വാങ്ങാവുന്നതാണ്.




Zureni Traditional Coconut Broom Stick

     സാധാരണ കണ്ടു വരുന്ന തരത്തിലുള്ള ചൂലാണ് Zureni Traditional Coconut Broom Stick. 300 g ഭാരമാണ് ഈ ഒരു ചൂലിന് വരുന്നത്. കഴുകി ഉപയോഗിക്കാവുന്ന ഈ ഒരു ചൂൽ സുഖപ്രദമായി പിടിക്കാവുന്ന മരത്തിന്റെ കൈപ്പിടിയോടെയാണ് വരുന്നത്. നനഞ്ഞ പ്രതലങ്ങൾ വൃത്തിയാക്കാനാണ് ഈ ചൂൽ ഏറ്റവും നല്ലത്. 40 inch വലിപ്പമാണ് ഈ ഒരു ചൂലിന് വരുന്നത്. തെങ്ങിന്റെ ഈർക്കിലി കൊണ്ട് ഉണ്ടാക്കിയ ചൂലായത് കൊണ്ട് തന്നെ ഈ ഒരു ചൂൽ പൊടി ഉണ്ടാക്കുന്നില്ല. ബാൽക്കണികൾ, വീടിനു വെളിയിൽ, ബാത്ത്റൂം മറ്റ് നനഞ്ഞ പ്രതലങ്ങൾ എന്നിവ ഈ ചൂലുപയോഗിച്ച് നന്നായി വൃത്തിയാക്കാം. 119 രൂപ MRP യിൽ വരുന്ന ഈ ഒരു പ്രൊഡക്റ്റ് ഇപ്പോൾ നമുക്ക് 15% ഡിസ്കൗണ്ടോടുകൂടി 101 രൂപയ്ക്ക് വാങ്ങുവാൻ സാധിക്കും.




Rotz Floor Cleaning Natural Coconut Grass Broom Sticks

     രണ്ടെണ്ണം അടങ്ങിയ സെറ്റോടു കൂടിയാണ് Rotz Floor Cleaning Natural Coconut Grass Broom Sticks വരുന്നത്. പരമ്പരാഗത സ്റ്റൈലിൽ വരുന്ന ഈ ഒരു ചൂൽ മികച്ച ഒന്നാണ്. വീടിനകത്തും പുറത്തും ഒരു പോലെ ഉപയോഗിക്കാൻ ഈ ചൂല് കൊണ്ട് കഴിയും. നനഞ്ഞ പ്രതലങ്ങൾ വൃത്തിയാക്കാൻ പറ്റിയ മികച്ച ചൂലാണ് Rotz Floor Cleaning Natural Coconut Grass Broom Sticks. സുഖകരമായി പിടിക്കാവുന്ന പ്ലാസ്റ്റിക വള്ളി കൊണ്ട് മെടഞ്ഞ കൈപ്പിടിയാണ് ഈ ചൂലിന് വരുന്നത്. രണ്ടെണ്ണം അടങ്ങിയ ഈ ചൂലിന് 250 രൂപയാണ് MRP. ഈ ചൂൽ 12% ഡിസ്കൗണ്ടോടു കൂടി 221 രൂപയ്ക്ക് ഇപ്പോൾ വാങ്ങുവാൻ സാധിക്കും.




Export Quality & Premium Coconut Broom Stick

     കയറ്റിയയക്കാവുന്ന ക്വാളിറ്റിയോടെ വരുന്ന ഒരു മികച്ച ഈർക്കിലി ചൂലാണ് ഇത്. 90 cm നീളമാണ് ഈ ഒരു ചൂലിന് വരുന്നത്. 900 g ഭാരവും ഈ ഒരു ചൂലിന് ഉണ്ട്. 80 മുതൽ 100 വർഷം വരെ പഴക്കമുള്ള തെങ്ങിൽ നിന്നുമുള്ള ഈർക്കിളിയാണ് ഈ ഒരു ചൂൽ നിർമ്മിക്കാൻ ഉപയോഗിക്കുന്നത്. നനഞ്ഞ പ്രതലങ്ങൾ, പൊടി പിടിച്ച പ്രതലങ്ങൾ എന്നിവ വൃത്തിയാക്കാൻ ഈ ചൂൽ വളരെ ഉപയോഗ പ്രദമാണ്. എട്ടുകാലി വലയൊക്കെ ഈ ചൂലുകൊണ്ട് മനോഹരമായി വൃത്തിയാക്കാം. 399 രൂപ MRP യോടു കൂടി വരുന്ന ഈ ഒരു ചൂൽ നമുക്ക് ഇപ്പോൾ 25% ഡിസ്കൗണ്ടോടു കൂടി 299 രൂപയ്ക്ക് വാങ്ങുവാൻ സാധിക്കും.




DB Branded Coconut Broom Stick

     വീടു വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന ഒരു കിടിലൻ ഈർക്കിലി ചൂലാണ് DB Branded Coconut Broom Stick. 400g ഭാരമാണ് ഈ ഒരു ചൂലിന് വരുന്നത്. വീടിനു വെളിയിൽ വൃത്തിയാക്കാനാണ് ഈ ഒരു ചൂൽ കൂടുതലായി ഉപയോഗിക്കുന്നത്. നനഞ്ഞ സ്ഥലങ്ങൾ, ബാത്ത്റൂം എന്നിവ ഈ ചൂലുകൊണ്ട് മനോഹരമായി വൃത്തിയാക്കാം. 3 എണ്ണം അടങ്ങിയ സെറ്റിന് 600 രൂപയാണ് MRP വരുന്നത്. എന്നാൽ നമുക്ക് ഇത് ഇപ്പോൾ 53% ഡിസ്കൗണ്ടോടു കൂടി 280 രൂപയ്ക്ക് വാങ്ങുവാൻ സാധിക്കും.




     എന്താണ് നിങ്ങൾക്ക് ഈ ചൂലുകളെ പറ്റി പറയാൻ ഉള്ളത്? നിങ്ങൾക്ക് ഇത് ഉപകാരപ്പെട്ടോ? ഇതല്ലാതെ വേറെ ഏതെങ്കിലും ചൂൽ നിങ്ങൾക്ക് ശുപാർശ ചെയ്യാൻ ഉണ്ടോ? എന്താണെങ്കിലും താഴെ കമന്റായി രേഖപ്പെടുത്തുക.

What's Your Reaction?

like

dislike

love

funny

angry

sad

wow

Nidheesh C V I'm Nidheesh C V, a versatile content creator and educational consultant based in Kerala, India. With a keen interest in education, career, technology, health, and entertainment, I strive to provide informative and engaging content through my writing, blogging, and vlogging. Let's explore knowledge together!