അറിഞ്ഞിരിക്കാം അടുക്കളയുടെ വാസ്തു ശാസ്ത്രം
നിങ്ങളുടെ സ്വപ്ന ഭവനത്തിലെ അടുക്കള പണിയുമ്പോൾ വാസ്തു ശാസ്ത്ര പ്രകാരമുള്ള ഈ കാര്യങ്ങൾ ശ്രെദ്ധിച്ചാൽ കുടുംബത്തിന് ഉയർച്ച ഉണ്ടാകും.
ഒരു വീട് എല്ലാവരുടെയും സ്വപ്നം ആണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ട സ്ഥാനമാണ് അടുക്കളക്ക് ഉള്ളത്. എന്തൊക്കെ പറഞ്ഞാലും ഭക്ഷണം ഒരിക്കലും ആർക്കും ഒഴിവാക്കാനാകില്ലല്ലോ. ഏറ്റവും മനോഹരമായും സ്വാദുള്ളതുമായ ഭക്ഷണം പാകം ചെയ്യാനും അത് കഴിക്കാനും സാധിച്ചാൽ അതാണ് ഏറ്റവും ഭാഗ്യം. അടുക്കളക്ക് വാസ്തു പരമായി വളരെ വലിയ സ്ഥാനമാണ് ഉള്ളത്. ഇന്ന് സ്ഥലത്തിനും സമയത്തിനും വളരെ പരിമിതികൾ ഉണ്ട്. ഈ പരിമിതികൾക്കിടയിൽ നിന്നു കൊണ്ട് തന്നെ എങ്ങനെ മനോഹരമായ ഒരു അടുക്കള, അതും വാസ്തു ശാസ്ത്രപരമായി എങ്ങനെ പണിയാം എന്നാണ് നമ്മൾ ഇവിടെ നോക്കുന്നത്.
വളരെ ചെറിയ ഇത്തരം കാര്യങ്ങൾ വേണ്ടെന്ന് വെച്ചാൽ സുഖകരമായ ജീവിതം നമ്മൾ തന്നെ വേണ്ടന്ന് വെയ്ക്കുന്ന പോലെയാകും. ഒരു വീട് പണിയുമ്പോൾ അടുക്കള സൗകര്യപ്രദമായ സ്ഥാനത്തായിരിക്കണം എന്നത് പോലെ ശ്രെദ്ധിക്കേണ്ട ഒന്നാണ് വാസ്തു ശാസ്ത്രപരമായ സ്ഥാനത്തായിരിക്കണം എന്നതും. വീടിന്റെ തെക്ക് കിഴക്ക് മൂലയാണ് വാസ്തു ശാസ്ത്ര പ്രകാരം അടുക്കളയ്ക്ക് അനുയോജ്യം. ഇതാണ് അഗ്നി ദേവന്റെ ദിക്ക്. കൂടാതെ വടക്ക് പടിഞ്ഞാറ് മൂലയും അടുക്കളക്ക് അനുയോജ്യമാണ്.
പാചകം ചെയ്യുമ്പോൾ നിൽക്കേണ്ട ദിക്ക്
അടുക്കളയിൽ പാചകം ചെയ്യുമ്പോൾ കിഴക്ക് ദിക്കിന് അഭിമുഖമായി നിൽക്കുന്നതാണ് ഉത്തമം. അടുക്കള തെക്ക് പടിഞ്ഞാറ് മൂലയിൽ നിർമ്മിച്ചാൽ അത് വാസ്തു പുരുഷന് ദോഷകരമാണ്. വടക്ക് കിഴക്ക് മൂലയിൽ ആയാൽ അത് കുടുംബത്തിന്റെ സമാധാന അന്തരീക്ഷം തകർക്കുകയും ചെയ്യും. ചുരുക്കി പറയുകയാണെങ്കിൽ തെക്ക് കിഴക്ക്, വടക്ക് പടിഞ്ഞാറ് ദിശകളിൽ മാത്രമാണ് വാസ്തു ശാസ്ത്ര പ്രകാരം അടുക്കള നിർമ്മിക്കേണ്ടത്. അടുക്കളയുടെ വാതിൽ നിർമ്മിക്കുമ്പോഴും ശ്രെദ്ധിക്കണം. അടുക്കളയുടെ വാതിൽ കിഴക്ക്, വടക്ക് കിഴക്ക് അല്ലെങ്കിൽ വടക്ക് ഭാഗത്തോ ആവുന്നതാണ് ഉത്തമം. അത്യാവശ്യ സാധന സാമഗ്രികൾ വയ്ക്കാൻ തെക്ക് അല്ലെങ്കിൽ വടക്ക് ദിക്കാണ് വളരെ നല്ലത്.
അടുക്കളയുടെ കൂടുതൽ വാസ്തു ശാസ്ത്രം
പാചകം ചെയ്യുന്ന സ്ഥലം വീടിന്റെ പ്രധാന ഭിത്തികളോട് ചേർന്ന് ആവാൻ പാടില്ല. പാചകം ചെയ്യുന്ന സ്ഥലത്തിന് തൊട്ട് മുകളിലായി ഷെൽഫുകൾ പണിയുന്നതും വാസ്തു ശാസ്ത്ര പ്രകാരം തെറ്റാണ്.
അടുക്കള ഉപകരണങ്ങൾ വെക്കണ്ട സ്ഥാനം
വടക്ക് പടിഞ്ഞാറ് മൂലയിൽ ഫ്രിഡ്ജ് വയ്ക്കുന്നതാണ് ഉത്തമം. ഗ്യാസ് സ്റ്റൗ വയ്ക്കാൻ ഏറ്റവും അനുയോജ്യ സ്ഥാനം അടുക്കളയുടെ തെക്ക് കിഴക്ക് മൂലയാണ്. ഓവൻ, മറ്റ് ഹീറ്ററുകൾ തുടങ്ങിയവയും തെക്ക് കിഴക്ക് മൂലയിൽ വയ്ക്കുന്നതാണ് ഉത്തമം. വാട്ടർ ഫിൽട്ടർ സ്ഥാപിക്കേണ്ടത് വടക്ക് കിഴക്ക് മൂലയിലായിട്ടാണ്. അതുപോലെ സിങ്ക് അടുക്കളയുടെ വടക്ക് ഭാഗത്തായിരിക്കുന്നത് നല്ലത്.
അടുക്കളക്ക് അനുയോജ്യമായ നിറം
വെള്ള, കറുപ്പ് എന്നീ നിറങ്ങൾ അടുക്കളക്ക് നൽകുന്നത് അനുയോജ്യമല്ല. മഞ്ഞ, ഓറഞ്ച്, റോസ്, ചോക്കളേറ്റ് എന്നീ നിറങ്ങൾ അടുക്കളയ്ക്ക് അനുയോജ്യമാണ്.
ഉപസംഹാരം
അടുക്കള നിർമിക്കുമ്പോൾ വാസ്തുശാസ്ത്ര പ്രകാരം എന്തെല്ലാം കാര്യങ്ങൾ ശ്രെമിക്കണം എന്നാണ് നമ്മൾ ഇവിടെ നോക്കിയത്. ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നു കൂടി നോക്കോം
- അടുക്കള വീടിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്തോ തെക്ക് കിഴക്ക് ഭാഗത്തോ ആയിരിക്കണം.
- കുടിക്കാനുള്ള വെള്ളത്തിന്റെ ടാപ്പ്, സിങ്ക്, മുതലായവ വടക്ക് കിഴക്ക് മൂലയിൽ ആയിരിക്കണം
- ഫ്രിഡ്ജ്, ഗ്രൈന്റർ, അലമാര എന്നിവ വയ്ക്കാൻ തെക്ക് ഭാഗവും പടിഞ്ഞാറ് ഭാഗവും അനുയോജ്യമാണ്.
- തെക്ക് കിഴക്ക് ഭാഗം, കിഴക്ക് ഭാഗം അല്ലെങ്കിൽ തെക്ക് കിഴക്കിനും തെക്ക് ഭാഗത്തിനും മദ്ധ്യത്തിലായിരിക്കണം സ്റ്റോർ റൂം പണിയേണ്ടത്
- കിഴക്കോട്ട് തിരിഞ്ഞ് നിന്ന് പാചകം ചെയ്യുന്ന രീതിയിലായിരിക്കണം അടുപ്പ് പണിയേണ്ടത്
അടുക്കള പണിയുമ്പോൾ ശ്രെദ്ധിക്കേണ്ട വാസ്തു ശാസ്ത്ര പരമായ കാര്യങ്ങൾ മനസിലായല്ലോ? നിങ്ങളുടെ അടുക്കള ഇത്തരത്തിൽ ആണോ? എന്തെല്ലാം മാറ്റങ്ങൾ ഉണ്ട്? അത് മൂലം നിങ്ങൾക്ക് എന്തെകിലും പ്രശ്നങ്ങൾ അനുഭവപ്പെടുന്നുണ്ടോ? താഴെ കമന്റായി രേഖപ്പെടുത്തുക. പുതുതായി വീട് പണിയുന്ന നിങ്ങളുടെ പ്രിയ്യപ്പെട്ടവർക്കും ഷെയർ ചെയ്ത് കൊടുക്കുക.
What's Your Reaction?